തിരുവനന്തപുരം: സത്നാംസിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്കനടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനായ കെജിഎംഒഎ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള നിസഹകരണ സമരം ആരംഭിച്ചു. സമരം നേരിടാന്‍ ആരോഗ്യവകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. സമരത്തിലേര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്കു ഡയസ്നോണും ബ്രേക്ക്-ഇന്‍ സര്‍വീസും ബാധകമാക്കി സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരവാദിത്വപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കാതിരിക്കുകയും പരിശീലന പരിപാടികള്‍, അവലോകന യോഗങ്ങള്‍, വിഐപി ഡ്യൂട്ടി, മെഡിക്കല്‍ ബോര്‍ഡ് യോഗം എന്നിവയിലുള്‍പ്പെടെ പങ്കെടുക്കാതിരിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കാണ് ഈ നടപടികള്‍ നേരിടേണ്ടി വരിക.
ജോലിക്കു ഹാജരാകാതിരിക്കുന്നവരെക്കുറിച്ചും എത്രദിവസം വിട്ടുനില്ക്കുന്നുവെന്നതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കെതിരായ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നും കെജിഎംഒഎ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: