ചെന്നൈ: ശിവകാശിയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ 54 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശിവകാശിയിലെ ഓം ശിവശക്തി എന്ന പടക്കശാലയിലാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ നാല്‍പ്പത് മുറികള്‍ സ്ഫോടനത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കൂടുതല്‍ സ്ഫോടനമുണ്ടാകുമെന്ന ആശങ്ക മൂലം രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്. ശിവകാശി നിരവധി പടക്കശാലകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാല്‍ സമീപത്തുള്ള പടക്കശാലകളുടെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ട്. സ്ഥലത്ത് അഗ്നിശമനസേനയും മെഡിക്കല്‍ സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്.
മരിച്ചവരില്‍ അധികവും ഫാക്ടറി ജോലിക്കാരാണ്. അപകടസമയത്ത് 300 പേര് പടക്കശാലയില്‍ ഉണ്ടായിരുന്നു. അപകടത്തിന്റെ വ്യാപ്തി സംബന്ധിച്ച് ആശങ്കയുയരുന്നുണ്ട്. മരണസംഖ്യ ഉയരാനുള്ള സാഹചര്യമാണ്. 30ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. പരുക്കേറ്റവരെ ശിവകാശിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: