ന്യൂദല്‍ഹി: പ്രധാനമന്ത്രിയെന്ന നിലയില്‍ ഡോ. മന്മോഹന് സിങ് ദുരന്ത ചിത്രമാണെന്നു യു.എസിലെ പ്രമുഖ പത്രം വാഷിങ്ടണ്‍ പോസ്റ്റ്. മന്മോഹന് ഇപ്പോള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയുന്നില്ല. മൗനിയായ പ്രധാനമന്ത്രി ഒരു ദുരന്ത ചിത്രം തന്നെയാണ്.
സര്‍ക്കാരിലെ മറ്റു മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങളില്‍ പ്രതികരിക്കാത്ത പ്രധാനമന്ത്രിയെന്ന് നിലയ്ക്ക് മന്മോഹന് സിംഗ് അപ്രാപ്തനാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. വലിയ പ്രതീക്ഷകളപുമായി അധികാരത്തലേറി ഒന്നും ചെയ്യാനാകാതെ പരിഹാസ കഥാപാത്രമായി മാറുകയായിരുന്നു സിങ്ങെന്നും പ്രധാനമന്ത്രിയെ സ്വന്തം ജനത നുറുങ്ങു തമാശകളിലൂടെ കണക്കറ്റു പരിഹസിക്കുന്നതായും ലേഖനം പറയുന്നു. ഈ പരിഹാസങ്ങളത്രയും ശരിവയ്ക്കുന്നതാണ് മന്മോഹന്റെ സമീപകാല പ്രവര്‍ത്തനമെന്നും വിമര്‍ശനമുയര്‍ത്തുന്നുണ്ട്.
ഇന്ത്യയെ ആധുനികീകരിക്കാനും പ്രത്യാശയിലേക്കു നയിക്കാനും ശക്തമാക്കാനും കഴിഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ ചരിത്രത്തിലെ പരാജയ രൂപമായി അദ്ദേഹം മാറിയെന്നും വാഷിങ്ടണ്‍ പോസ്റ്റ് കുറ്റപ്പെടുത്തുന്നു. അഴിമതിക്കാരനല്ല എന്നതും സാമ്പത്തിക രംഗത്തെ കഴിവും മാത്രമാണ് വന്‍ തകര്‍ച്ചയ്ക്കിടയിലും അദ്ദേഹത്തിന് ഇപ്പോള്‍ ചാര്‍ത്താവുന്ന ഗുണങ്ങളെന്നും പത്രം പറയുന്നു.
ഒരു കാലത്ത് ഉദാരവത്കരണ നയങ്ങളുടെ പ്രയോക്താവെന്ന നിലയില്‍ പാശ്ചാത്യ മാധ്യമങ്ങളുടെ അരുമയായിരുന്ന സിങ്ങിനെ വിമര്‍ശിക്കാന്‍ പാശ്ചാത്യ മാധ്യമങ്ങള്‍ മത്സരിക്കുന്ന കാഴ്ചയാണ് ഇന്ന് കാണാന്‍ കഴിയുന്നതെന്നും പത്രം പറയുന്നു. വാഷിംഗ്ടണ്‍ പോസ്റ്റ് മാപ്പപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ വിമര്‍ശനം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അംബികാസോണി പറഞ്ഞു.
മന്മോഹന് സിംഗ് ഇന്ത്യയുടെ രക്ഷകനോ അതോ സോണിയാഗാന്ധിയുടെ നായോ എന്നായിരുന്നു ബ്രിട്ടന്റെ പ്രസിദ്ധീകരണങ്ങളിലൊന്നായ ദ ഇന്‍ഡിപെന്‍ഡന്റ് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ലേഖനത്തിലെ പ്രധാന തലക്കെട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: