സാന്‍ ഫ്രാന്‍സിസ്കോ: ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഐഫോണ്‍ 5 സെപ്റ്റംബര്‍ 12 നു പുറത്തിറക്കും. സാന്ഫ്രാന്സിസ്കോയിലാണു ചടങ്ങ് നടക്കുകയെന്നു കമ്പനി വക്താവ് അറിയിച്ചു. പുതിയ ഫോണിനു നാലിഞ്ച് വലിപ്പമാണുള്ളത്. കൂടാതെ നിരവധി സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു കമ്പനി വക്താവ് അറിയിച്ചു. എന്നാല്‍ ഇവ പുറത്തുവിടാന്‍ ഇവര്‍ തയാറായിട്ടില്ല.
വലിയ ഡിസ്പ്ലേയാണ് ഐഫോണ്‍ 5-ന്റെ ഒരു പ്രത്യേകത. 3.5 ഡിസ്പ്ലേയുളള സ്മാര്‍ട്ട് ഫോണുകളാണ് നാളുകളായി ആപ്പിള്‍ പുറത്തിറക്കുന്നത്. ഇതിലും വലിയ ഡിസ്പ്ലേയാണ് പുതിയ അവതാരത്തിനുണ്ടാകുക. ആപ്പിളിന്റെ വലിയ സ്ക്രീനുകള്‍ സാംസംഗ് പോലുളള കമ്പനികള്‍ക്ക് വെല്ലുവിളിയുയര്ത്താനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്വാഡ് കോര്‍ പ്രൊസസര്‍, മികച്ച എന്‍എഫ്സി ലിക്വിഡ് മെറ്റല്‍ രൂപകല്പന, എല്‍സിഡി ടച്ച് സ്ക്രീന്‍ എന്നിവ ഐഫോണ്‍ 5ല്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഭാരക്കുറവാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഐഫോണ്‍ വില്പനയില് നേരിട്ട തിരിച്ചടി ഐഫോണ്‍ 5 പുറത്തിറക്കി മറികടക്കാന്‍ കഴിയുമെന്നാണ് ആപ്പിളിന്റെ കണക്കുകൂട്ടല്‍.
സാംസംഗ് ഗാലക്സി എസ് ത്രീയുമായാണ് ഐഫോണ്‍ 5 വിപണിയില്‍ മത്സരിക്കുക. ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ സാംസംഗിന്റെ മുന്നേറ്റത്തെ കാര്യമായി സഹായിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: