തിരുവനന്തപുരം: ചാല ടാങ്കര്‍ ലോറി ദുരന്തത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാനത്തിന്റെ അകത്തും പുറത്തും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. നിലവില്‍ കേരള പോലീസാണ് കേസ് അന്വേഷിക്കുന്നത്.
അതിനിടെ ചാല ടാങ്കര്‍ ദുരന്തത്തില്‍ ലോറി ഉടമയെ പ്രതി ചേര്‍ത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ടാങ്കര്‍ ഉടമ തമിഴ്നാട് നാമക്കല്‍ സ്വദേശി ദുരൈരാജിനെയാണ് പ്രതിചേര്‍ത്തത്. അപകടത്തില്‍ 19 പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: