തിരുവനന്തപുരം: എമര്‍ജിംഗ് കേരള വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഈ മാസം ആറിന് (വ്യാഴം) പ്രത്യേക യോഗം ചേരും. ഘടകകക്ഷി നേതാക്കള്‍ക്കു പുറമെ മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന് അറിയിച്ചു. പദ്ധതിക്കെതിരെയുള്ള വിമര്‍ശനങ്ങളെ എങ്ങനെ ചെറുക്കാമെന്ന് യോഗം ചര്‍ച്ച ചെയ്യും.
ഏറെ വിവാദമായ എമര്‍ജിംഗ് കേരളയിലെ ചില പദ്ധതികളിലെങ്കിലും മാറ്റം ഉണ്ടാകണമെന്ന അഭിപ്രായമാണ് യുഡിഎഫിലെ ചില ഘടകകക്ഷികള്‍ക്കുള്ളത്. പ്രതിപക്ഷത്തിനു പുറമെ പരിസ്ഥിതി പ്രവര്‍ത്തകരും പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു.
കോണ്‍ഗ്രസ്സിലെ തന്നെ ചില എംഎല്‍എമാരും പദ്ധതി പരിസ്ഥിതി സൗഹൃദമാകണമെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: