ആലപ്പുഴ: ആലപ്പുഴ പുന്നമടക്കായലില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെ ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് ഒരാള്‍ മരിച്ചു. കൊല്ലം നല്ലില വടക്കനേഴിക്കകം ജെയിംസ് ലൂക്കോസിന്റെ മകന് ജാരിസണ് ജെയിംസ്(26) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയാണ് ഹൗസ് ബോട്ടില്‍ നിന്നും കാല്‍വഴുതി വീണ് ഇയാളെ കാണാതായത്.
ഏഴംഗ സംഘത്തോടൊപ്പം ഉല്ലാസയാത്രയ്ക്കെത്തിയ ഇയാള്‍ രാത്രിഭക്ഷണം കഴിഞ്ഞ് കൈ കഴുകുന്നതിനായി ബോട്ടിന്റെ പിന്‍ഭാഗത്ത് എത്തിയപ്പോഴായിരുന്നു അപകടം. സുഹൃത്തുക്കളും ഹൗസ് ബോട്ട് ജീവനക്കാരും ഉടന്‍ തന്നെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു.
ഇന്നലെ ഒന്നര വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് രാവിലെ ആറു മുതല്‍ വീണ്ടും തെരച്ചില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: