കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 34 വാര്‍ഡുകളിലായി 103 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജില്ലയില്‍ നടക്കുന്ന ഈ തെരഞ്ഞെടുപ്പിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
ഫോട്ടോ പതിച്ചുള്ള വോട്ടര്‍ പട്ടിക ഉപയോഗിച്ച് സംസ്ഥാനത്ത് നടക്കുന്ന ആദ്യ തദ്ദേശഭരണ തെരഞ്ഞെടുപ്പാണ് മട്ടന്നൂരിലേത്. 34 വാര്‍ഡുകളില്‍ 24 എണ്ണം പ്രശ്നബാധിതമാണ്. സുരക്ഷ ഉറപ്പാക്കുന്നതിനായി കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നു സായുധ പോലീസ് എത്തിയിട്ടുണ്ട്.
നഗരസഭയില്‍ ആകെ വോട്ടര്‍മാര്‍ 33,463. ഇതില്‍ 15,745 പുരുഷന്മാരും 17,718 സ്ത്രീകളുമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉള്ളതിനെക്കാള്‍ 2760 വോട്ടര്‍മാര്‍ വര്‍ധിച്ചിട്ടുണ്ട്. അഞ്ചിന് മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിക്കുന്ന വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം രാവിലെ ഫലം അറിയാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: