തിരുവനന്തപുരം: ബിഹാര്‍ സ്വദേശി സത്നാംസിംഗ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആശുപത്രിയിലെ അന്തേവാസികളായ നാലു തടവു പുള്ളികളെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വര്‍ക്കിങ് പേഷ്യന്റ്സ് ആയിരുന്ന മഞ്ജീഷ്, ബിജു, ദിലീപ്, ശരത്ചന്ദ്രന് എന്നിവരെയാണ് പ്രതികളാക്കിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കേസില്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ ജയില്വാര്ഡന് അടക്കം ആറു പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം സത്നാംസിംഗിന്റെ ദുരൂഹമരണത്തില്‍ അന്വേഷണം ബീഹാറിലേക്ക് വ്യാപിപ്പിക്കുന്നു. ബന്ധുക്കളുടെ മൊഴിയെടുക്കാനും അന്വേഷണം നടത്താനുമാണ് ക്രൈംബ്രാഞ്ച് സംഘം ബീഹാറിലേക്ക് പോകുന്നത്. കൊല്ലം അമൃതാനന്ദമയീമഠത്തില്‍ വേദിയില്‍ തള്ളിക്കയറാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബിഹാര്‍ സ്വദേശിയായ സത്നാംസിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രിയില്‍ വെച്ച് സത്നാം കൊല്ലപ്പെട്ടു.
സത്നാംസിംഗ് മരിച്ചത് മര്‍ദനമേറ്റാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: