ആലപ്പുഴ: ഭൂരിപക്ഷ സമുദായങ്ങളുടെ ഐക്യം സംബന്ധിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും നയരേഖ കൈമാറി. മാധ്യമങ്ങളെ ഒഴിവാക്കി രാവിലെ 11 മണിക്കു കണിച്ചുകുളങ്ങരയിലെ വെള്ളാപ്പളളിയുടെ വസതിലായിരുന്നു കൂടിക്കാഴ്ച.
ഇരുവരും ഒപ്പിട്ടു കൈമാറിയ നയരേഖയില്‍ നാലു ധാരണകളാണ് പറയുന്നത്. മത, സമുദായിക, രാഷ്ട്രീയ വിഷയങ്ങളില്‍ ഇരു സംഘടനകളും നിലിവുള്ള നയങ്ങള്‍ തുടരും, ഭൂരിപക്ഷ വിഭാഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിഷയത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കും, ഐക്യത്തിനു തടസമായി വരുന്ന വിഷയങ്ങള്‍ ഇരു നേതൃത്വങ്ങളും ചര്‍ച്ച ചെയ്തു ധാരണയിലെത്തും, സംവരണ കാര്യത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ വിട്ടുവീഴ്ചയിലൂടെ പരിഹരിക്കും എന്നിവയാണു പ്രധാന ധാരണകള്‍.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ല. ഭൂരിപക്ഷ സമുദായത്തെ രാഷ്ട്രീയ സമ്മര്ദശക്തിയാക്കി മാറ്റുകയാണു ലക്ഷ്യം. വിഷയത്തില്‍ ഇതര സമുദായ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: