ന്യൂദല്‍ഹി: കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിപക്ഷമായ ബിജെപി നടത്തുന്ന പ്രക്ഷോഭത്തെ ശക്തമായി നേരിടാന്‍ അനുയായികള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സന്ദേശം. ബിജെപിയുടെ ആവശ്യത്തോട് പാര്‍ട്ടി നേതാക്കള്‍ സ്വീകരിക്കുന്ന നിലപാടില്‍ സോണിയ സന്തുഷ്ടയല്ലെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. ബിജെപിയുടെ ആരോപണങ്ങളെ ഗ്രാമീണതലം മുതല്‍ നേരിടണമെന്നാണ് സോണിയയുടെ നിര്‍ദ്ദേശമെന്നറിയുന്നു. ബിജെപി നിലപാടിനെതിരെ പാര്‍ട്ടിയുടെ താഴ്ന്ന ഘടകകളില് നിന്നുപോലും ശക്തമായ പ്രതിഷേധം ഉയരണമെന്നാണ് സോണിയ ആഗ്രഹിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് പാര്‍ട്ടി നിലപാട് വിശദമാക്കും. ഈ മാസം 8 മുതല്‍ 15 വരെയുള്ള തീയതികളില്‍ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് രാഷ്ട്രീയ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: