തിരുവനന്തപുരം: എമര്‍ജിംഗ് കേരള നിക്ഷേപക സംഗമം മുന്‍പ് നടത്തിയ ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്സ് മീറ്റിനേക്കാള്‍ ആപത്താണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. തിരുവനന്തപുരത്ത് നടന്ന ഒരു പൊതുപരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഏത് വെല്ലുവിളിയും നേരിട്ട് എമര്‍ജിംഗ് കേരളയുമായി മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രതിപക്ഷം തയാറാണ്. പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന വികസനം സംസ്ഥാനത്തിന് വേണ്ട.
സംസ്ഥാനത്തിന് ദോഷകരമാകുന്ന ഒരു പദ്ധതിയും അനുവദിക്കില്ലെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നടപടിക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും വി.എസ്.അച്യുതാനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: