ആലപ്പുഴ: ആലപ്പുഴയില്‍ രൂക്ഷമായ കടലാക്രമണം. പുറക്കാട് കരൂര്‍ കടപ്പുറത്താണ് രൂക്ഷമായ കടലാക്രമണമുണ്ടായത്. ആലപ്പുഴ പുന്നപ്ര ചള്ളി മുതല്‍ പറവൂര്‍ ഗലീലിയ വരെയുള്ള രണ്ട് കിലോമീറ്റര്‍ പ്രദേശത്ത് 500 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞു.
നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഏതാനും വീടുകള്‍ ഭാഗികമായി തകര്‍ന്നു. പുറക്കാട് തീരത്തുനിന്ന് അധികൃതര്‍ ജനങ്ങളെ ഒഴിപ്പിച്ചു. ഇരുന്നൂറിലേറെ കുടുംബങ്ങളെ കരൂര്‍ ഗവണ്മെന്റ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്
ഞായറാഴ്ച രാത്രി മുതലാണ് കടല്‍ക്ഷോഭം തുടങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: