ന്യൂദല്‍ഹി: ആഭ്യന്തരമന്ത്രിയായിരുന്ന കാലയളവില്‍ തന്റെയും കുടുംബത്തിന്റെയും ടെലിഫോണ്‍ സംഭാഷണങ്ങള്‍ പി ചിദംബരം ചോര്‍ത്തിയിരുന്നതായി ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. യശ്വന്ത് സിന്‍ഹയുടെ ആരോപണത്തോടെ ടെലിഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒരു ഇടവേളയ്ക്ക് ശേഷം ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
2006 ല്‍ എയര്‍സെല്‍ മാക്സിസ് ഇടപാട് സംബന്ധിച്ച് യശ്വന്ത് സിന്‍ഹ ചിദംബരത്തിനെതിരെ പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ ഫോണ്‍ ചോര്‍ത്താന്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരം ഉത്തരവിടുകയായിരുന്നു. ഇതൊരു സമ്മര്‍ദ്ദ തന്ത്രമാണെന്നും ഇത്തരം ഭീഷണികള്‍ക്ക് മുമ്പില്‍ ബിജെപി മുട്ടുമടക്കില്ലെന്നും ഇത്തരം നടപടികള്‍ കോണ്‍ഗ്രസിന്റെ പ്രതികാര സ്വഭാവത്തെയാണ് പ്രകടിപ്പിക്കുന്നതെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
എന്നാല്‍ പുതിയ വിവാദത്തെ കുറിച്ച് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയോ ചിദംബരമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: