ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ്ബോട്ടുകള്‍ക്കു തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു.ബോട്ട് ജീവനക്കാരന് കാവാലം സ്വദേശി ഷെറിനാണു മരിച്ചത്.ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.തീ പിടുത്തമുണ്ടായ ഉടന്‍ ബോട്ടുകളിലുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ വെള്ളത്തില്‍ ചാടി രക്ഷപ്പെട്ടു. എല്ലാവരും രക്ഷപ്പെട്ടുവെന്നാണ് കരുതിയിരുന്നതെങ്കിലും രാവിലെയാണ് ഷെറിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ബോട്ടില്‍ കണ്ടെത്തിയത്.ഹൗസ് ബോട്ടുകളില്‍ ഒന്നിന്റെ അടുക്കളയില്‍ ഉണ്ടായിരുന്ന പാചക വാതകം ചോര്‍ന്നതാണ് അപകട കാരണമെന്നു പ്രാഥമിക നിഗമനം. രണ്ടു ബോട്ടുകള്‍ പൂര്‍ണമായും കത്തിനശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: