മുളന്തുരുത്തി:പിറവം റോഡ് റെയ് ല്‍വേ സ്റ്റേഷനു സമീപം വെള്ളൂരില്‍ റെയ് ല്‍ പാളത്തില്‍ ബോംബ് വച്ച കേസില്‍ സെന്തിലിന്റെ കൂട്ടാളി മാട്ടം സന്തോഷ് എന്ന മുടശേരിയില് വീട്ടില്‍ സന്തോഷ് അറസ്റ്റില്‍.വെളിയനാട്ടെ ഒരു റബ്ബര്‍ തോട്ടത്തില്‍ ഇയാള്‍ ഒളിച്ചുകഴിയുന്നുണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ ഇന്ന് രാവിലെ റബ്ബര്‍ തോട്ടത്തില്‍ നിന്നും വെള്ളം കുടിക്കാനായി അടുത്തവീട്ടിലേക്ക് പോകുംവഴി നാട്ടുകാര്‍ സന്തോഷിനെ കാണുന്നത്.തുടര്‍ന്നു നാട്ടുകാരില്‍ നിന്നു ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ പിന്തുടര്ന്നു പിടികൂടുകയായിരുന്നു.സന്തോഷിനെ കണ്ടെത്താന്‍ നാലു സംഘങ്ങളായി തിരിഞ്ഞു കഴിഞ്ഞ ദിവസം പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു.ഇയാള്‍ മോഷണമുള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: