ആലപ്പുഴ: പിന്നോക്ക സമുദായങ്ങളുടെ ക്രിമിലയര്‍ പരിധി വര്‍ധിപ്പിക്കുന്നതിനെതിരെ എന്‍എസ്എസ് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി പിന്‍വലിച്ചത് ഭൂരിപക്ഷ സമുദായങ്ങളുടെ ഐക്യത്തിന് കൂടുതല്‍ ശക്തിപകരുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ജന്മഭൂമിയോട് പറഞ്ഞു. എന്‍എസ്എസിന്റെ തുടക്കം ഗംഭീരമായി. ഐക്യം അവസാനം വരെ നിലനിര്‍ത്താന്‍ ശ്രമിക്കും. സംവരണത്തിന്റെ പേരിലാണ് ഹിന്ദുക്കളിലെ വിവിധ സമുദായങ്ങളെ രാഷ്ട്രീയക്കാര്‍ തമ്മിലടിപ്പിച്ചിരുന്നത്. എന്‍എസ്എസിന്റെ തീരുമാനം കൊണ്ട് ഇതിന് മാറ്റമുണ്ടാക്കാന്‍ സാധിക്കും. എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം കൂടുതല്‍ ശക്തമാകുമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ എസ്എന്‍ഡിപിയും നടത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: