ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അനുവദിച്ചതിലെ ക്രമക്കേടിന്റെ പേരില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയ മുന്‍ അന്നാ ഹസാരെ സംഘം അരവിന്ദ് കേജ്രിവാളിനെയും മറ്റ് അഞ്ചു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കേജ്രിവാളിന്റെയും കൂട്ടരുടെയും പ്രതിഷേധം. അതേസമയം പ്രതിഷേധം തുടരുമെന്ന് മോചിതനായ ശേഷം കേജ്രിവാള് പറഞ്ഞു.
പ്രധാനമന്ത്രിയുടെ വസതിക്കുമുന്നില്നിന്ന് കെജ് രിവാളിനെയും ഗോപാല്‍ റായിയെയും, മനീഷ് ശിശോദിയ, കുമാര്‍ വിശ്വാസ് എന്നിവരെ സോണിയ ഗാന്ധിയുടെയും വസതിക്കുമുന്നില്‍ നിന്നും, സഞ്ജയ് സിംഗിനെ നിതിന്‍ ഗഡ്കരിയുടെ വസതിക്കുമുന്നില്‍ നിന്നുമാണ് അറസ്റ്റുചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: