വാഷിങ്ടണ്‍: ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യനും അമേരിക്കന്‍ ബഹിയാകാശയാത്രികനുമായ നീല്‍ ആംസ്ട്രോങ്ങ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഈ മാസാദ്യം ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായതിനെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണു മരണകാരണമെന്നു കുടുംബവൃത്തങ്ങള്‍ പറഞ്ഞു.
അമേരിക്കന്‍ ബഹിയാകാശയാത്രികരായ നീല്‍ ആംസ്ട്രോങ്ങിനെയും എഡ്വിന് ആല്‍ഡ്രിനെയും വഹിച്ചുകൊണ്ടുള്ള ‘അപ്പോളോ 11’ പേടകം 1969 ജൂലായ് 20നാണു ചന്ദ്രനിലിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: