മുംബൈ: അസം കലാപത്തില്‍ പ്രതിഷേധിച്ചു നടന്ന മുംബൈ ആസാദ് മൈതാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടു സിറ്റി പോലീസ് കമ്മിഷണര്‍ അരൂപ് പട്നായിക്കിനെതിരേ നടപടി. സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടതായി വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ കമ്മിഷണര്‍ സ്ഥാനത്ത് നിന്നും മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്ര റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായാണ് അരൂപിനെ മാറ്റി നിയമിച്ചത്. അസം കലാപത്തില്‍ പ്രതിഷേധിച്ചു റാസ അക്കാഡമി സംഘടിപ്പിച്ച പ്രകടനം സംഘര്‍ഷത്തിനു വഴിമാറിയതിനെത്തുടര്ന്നാണു പോലീസ് വെടിവയ്പ്പില്‍ രണ്ടു പേര് കൊല്ലപ്പെടാനിടയായത്.
എന്നാല്‍ അരൂപിനു സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലംമാറ്റമാണു നല്‍കിയതെന്നു മഹരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്.ആര്. പാട്ടീല്‍ പറഞ്ഞു. സത്യപാല്‍ സിങ്ങിനെ പുതിയ കമ്മിഷണറായി നിയമിച്ചു. അരൂപും പാട്ടീലും സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം മഹരാഷ്ട നവനിര്‍മാണ്‍ സേന മഹാറാലി നടത്തിയിരുന്നു. ആസാദ് മൈതാനിലേക്കു പ്രവേശിക്കരുതെന്ന പോലീസ് വിലക്കു ലംഘിച്ച പ്രവര്‍ത്തകര്‍ നഗരം സ്തംഭിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: