തിരുവനന്തപുരം: കേരളത്തില്‍ പുതിയ ഡി.ജി.പിയെ കണ്ടെത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇപ്പോഴത്തെ ഡി.ജി.പി ജേക്കബ് പുന്നൂസ് ഈ മാസം 31ന് വിരമിക്കും. ചീഫ് സെക്രട്ടറി, ജേക്കബ് പുന്നൂസ്, സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഒരു വിദഗ്ദ്ധന് എന്നിവരടങ്ങുന്ന സമിതിയെയാകും നിയോഗിക്കുക.
ഒരാഴ്ചയ്ക്കകം ശുപാര്‍ശ സമrപ്പിക്കാനാണ് സമിതിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിജിലnസ് ഡയറക്ടര്‍ വേണുഗോപാല്‍ കെ.നായര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ.എസ്.ബാലസുബ്രഹ്മണ്യം എന്നിവരാണ് ഡി.ജി.പി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. മൂന്നു ജില്ലാ കലക്ടര്‍മാരെ മാറ്റാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കാസര്‍കോട് കലക്ടറായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ മുഹമ്മദ് കബീറിനെ നിയമിക്കും. കാസര്‍കോട് കലക്ടര്‍ വി.എം. സുരേന്ദ്രനെ കൊല്ലത്തേക്കും കൊല്ലം കലക്ടര്‍ ടി.ജെ. തോമസിനെ പത്തനംതിട്ടയിലേക്കും മാറ്റും.
വനം വകുപ്പു സെക്രട്ടറി പി.കെ. മൊഹന്തിയെ മാറ്റും. ജെയിംസ് വര്‍ഗീസാണു പകരം ചുമതലയേല്‍ക്കുക. കോതമംഗലം ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് അഞ്ച് സെന്റും വീടും നല്‍കും. കൃഷിഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പകരം കൃഷിഭൂമി ലഭ്യമാക്കും.
നെല്ലിയാമ്പതി പ്രശ്നത്തില്‍ സിബിഐ അന്വേഷണം വേണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ല. യുഡിഎഫ് ഉപസമിതി തീരുമാനമനുസരിച്ചു നടപടിയെടുക്കാന്‍ ധാരണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: