കൊച്ചി: ബാറുകളുടെ പ്രവര്‍ത്തനം വൈകീട്ട് അഞ്ച് മണി മുതലാക്കുന്ന കാര്യം പരിഗണിച്ചുകൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. രാവിലെ മുതല്‍ ബാര്‍ തുറക്കുന്നത് മദ്യാസക്തി വര്‍ദ്ധിപ്പിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഘട്ടംഘട്ടമായുള്ള മദ്യനിരോധനത്തിന്റെ ഭാഗമായി ഇത്തരം കാര്യങ്ങള്‍ പരിഗണിക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായര്‍, ജസ്റ്റിസ് സി കെ അബ്ദുറഹീം എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബഞ്ചിന്റേതാണ് നിര്‍ദ്ദേശം.
ഘട്ടം ഘട്ടമായുള്ള മദ്യനിരോധനം പരിഗണിക്കുന്നതിന്റെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തുന്ന കാര്യം ആലോചിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: