തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ഭൂമാഫിയയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ കഴിഞ്ഞ ഭൂമി ഏറ്റെടുക്കാതിരിക്കുന്നത് ഇതിന്റെ ഭാഗമാണ്. പി സി ജോര്‍ജിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്നും പിണറായി വിജയന് ആരോപിച്ചു.
വനംമന്ത്രിക്കെതിരായ ജോര്‍ജിന്റെ ആക്ഷേപങ്ങളെ മുഖ്യമന്ത്രി നിയന്ത്രിക്കാത്തത് ഇതിന്റെ ഭാഗമായിട്ടാണെന്നും പിണറായി പറഞ്ഞു. സര്‍ക്കാരും ഭൂമാഫിയയും തമ്മില്‍ അവിശുദ്ധ ബന്ധമാണുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
യു.ഡി.എഫ് സര്‍ക്കാര്‍ ഭൂപരിഷ്കരണ നിയമം അട്ടിമറിക്കുന്നു. നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാത്തത് ഇതിന്റെ ഭാഗമായിട്ടാണ്. നെല്ലിയാമ്പതിയില്‍ ഉപസമിതിയെ നിയമിച്ചത് ഭൂമാഫിയയെ സഹായിക്കാനാണെന്നും പിണറായി ആരോപിച്ചു.
കൈയേറ്റക്കാര്‍ക്കായി സര്‍ക്കാര്‍ കേസുകള്‍ തോറ്റു കൊടുക്കുകയാണ്. ചെറുനെല്ലി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിക്ഷിപ്ത താല്പര്യമാണുള്ളതെന്നും പിണറായി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നാളെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്നും പിണറായി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: