തിരുവനന്തപുരം: വര്‍ക്കല കഹാര്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ വിധി വ്യവസ്ഥകളോടെ ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്റ്റേ. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സ്റ്റേ അനുവദിക്കണമെന്ന് കഹാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് കോടതി അംഗീകരിച്ചത്.
കഹാറിന് നിയമസഭയില്‍ ഇരിക്കാം. പക്ഷേ ചര്‍ച്ചയില്‍ പങ്കെടുക്കാനോ വോട്ട് ചെയ്യാനോ അവകാശമില്ല. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാമെന്നും കോടതി ഉത്തരവിട്ടു. കഹാറിന്റെ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെയാണ് ഹൈക്കോടതി റദ്ദാക്കിയത്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരുന്ന പ്രഹ്ളാദന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
പത്രിക തള്ളിയത് നിയമപരമല്ലെന്ന് കോടതി നിരീക്ഷിച്ചു. ആ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്. വര്‍ക്കലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് കഹാര്‍. സി.പി.എം സ്ഥാനാര്‍ത്ഥി എ എ റഹീമിനെയാണ് കഹാര്‍ തോല്‍പ്പിച്ചത്.
താന്‍ ഒരു തരത്തിലുള്ള ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കഹാര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: