ന്യൂദല്‍ഹി: അസം കലാപവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ നിന്ന് സോഷ്യല്‍ മീഡിയയിലൂടേയും എസ് എം എസ് വഴിയും ഉണ്ടായ വ്യാജപ്രചരണങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. വ്യാജപ്രചരണങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാരിനായില്ല. ഇന്റലിജന്‍സ് വിഭാഗവും ഇക്കാര്യം തടയുന്നതില്‍ പരാജയപ്പെട്ടതായി ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞു.
സോഷ്യല്‍ മീഡിയകളിലൂടെ രാജ്യത്തിനെതിരായി നടക്കുന്ന അക്രമങ്ങള്‍ നേരിടുന്നതിന് ഇന്റലിജന്‍സ് ഏജന്‍സികള്‍ സജ്ജരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കലാപഭീതിയില്‍ ആയിരക്കണക്കിനാളുകള്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു നാട്ടിലേക്കു മടങ്ങിയിരുന്നു. നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് റയില്‍വേ പ്രത്യേക സര്‍വീസുകളും ഏര്‍പ്പെടുത്തിയിരുന്നു.
അസം കലാപത്തിന്റെ ചില ദൃശ്യങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ പ്രചരിച്ചത് കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: