സിലിഗുഡി: ബംഗളുരുവില്‍ നിന്നും അസമിലേക്ക് പോയ തീവണ്ടിയില്‍ നിന്നും രണ്ടു പേരെ തള്ളിയിട്ടു കൊന്നു. ഒമ്പത് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമബംഗാളിലെ ന്യൂ ജാല്‍പായ്ഗുരി സ്റ്റേഷനില്‍ നിന്നും തീവണ്ടി പുറപ്പെട്ട ഉടനെയായിരുന്നു സംഭവം.
റംസാന് പെരുന്നാളിന് ശേഷം അക്രമമുണ്ടാകുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ആസാമിലേക്ക് പലായനം ചെയ്തവരായിരുന്നു തീവണ്ടിയിലധികവും. അതുകൊണ്ടു തന്നെ തീവണ്ടിയില്‍ തിരക്കും അധികമായിരുന്നു. 11 പേരെയാണ് പുറത്തേക്ക് തള്ളിയിട്ടത്. ഇതില്‍ രണ്ടു പേരാണ് മരിച്ചത്.
പരിക്കേറ്റവരെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: