കൊല്ലം: ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് കൊല്ലം പാരിപ്പള്ളി ഗ്യാസ് ബോട്ടിലിങ് പ്ലാലെ ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു. ബോണസ് വര്‍ധന ആവശ്യപ്പെട്ടാണു പണിമുടക്ക്. ഇതേത്തുടര്‍ന്നു തെക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളിലേക്കുള്ള ഗ്യാസ് വിതരണം നിലച്ചു.
ബോട്ട്ലിങ് പ്ലാന്റിലെ ഡ്രൈവര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ പത്ത് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പണിമുടക്ക്. ഒരു മാസത്തെ ശമ്പളം ബോണസ് ആയി നല്‍കണമെന്നും ഓണം അലവന്‍സ് 5,000 രൂപയായി ഉയര്‍ത്തണമെന്നുമാണു ജീവനക്കാരുടെ പ്രധാന ആവശ്യം. ജില്ലാ ലേബര്‍ ഓഫിസറിന്റെ നേതൃത്വത്തില്‍ നടത്തിയ രണ്ടു ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു.
പ്രശ്ന പരിഹാരമായില്ലെങ്കില്‍ ഓഗസ്റ്റ് 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നു തൊഴിലാളി സംഘടനകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: