തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ ഭൂമി കൈയേറ്റവും പണയം വെയ്ക്കലും സിബിഐ അന്വേഷിക്കണമെന്ന് വനംമന്ത്രി ഗണേഷ്കുമാര് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നെല്ലിയാമ്പതിയിലെ ഭൂമി പണയപ്പെടുത്തി ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിട്ടുണ്ട്. ഇങ്ങനെ ദേശസാല്‍കൃത ബാങ്കുകല്‍ കൂടി ഉള്‍പ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമല്ല. അഴിമതി അറിഞ്ഞിട്ടും ബാങ്കുകള്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്താത്തതില്‍ ദുരൂഹതയുണ്ടെന്നും മന്ത്രി പറഞ്ഞു.
മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോഎട്ടിനോട് യോജിപ്പില്ലെന്ന മന്ത്രി കെ.എം.മാണിയുടെ നിലപാടിനോട് യോജിപ്പാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: