കോഴിക്കോട്: ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ വിദഗ്ധ പരിശോധനകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചു. എംആര്‍ഐ സ്കാനിംഗിന് വിധേയനാക്കുന്ന ജയരാജനെ ഹൃദ്രോഗപരിശോധനയ്ക്കും വിധേയനാക്കും.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രാവിലെയാണ് ജയരാജനെ ആശുപത്രിയിലെത്തിച്ചത്. പരിശോധനകള്‍ക്ക് ശേഷം തിരികെ കൊണ്ടുപോകും. കഴിഞ്ഞ തവണ വിദഗ്ധ പരിശോധനയ്ക്ക് ജയരാജനെ സ്വകാര്യ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: