തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ ആഗസ്റ്റ് 21-ന് പ്രഖ്യാപിച്ചിട്ടുളള പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കി ഉത്തരവായി. ഇതു പ്രകാരം പണിമുടക്കില്‍ പങ്കെടുക്കുന്നവരുടെ പ്രസ്തുത ദിവസത്തെ ശമ്പളം സെപ്തംബര്‍ മാസത്തെ ശംബളത്തില്‍ നിന്ന് തടഞ്ഞുവയ്ക്കും. നിര്‍ദ്ദിഷ്ട പണിമുടക്ക് ദിവസം ജീവനക്കാരനോ അടുത്ത ബന്ധുക്കള്‍ക്കോ അസുഖമോ, പ്രസവചികിത്സാര്ത്ഥമോ അല്ലാതെയുളള ലീവ് അനുവദിക്കുന്നതല്ല. മെഡിക്കല്‍ ഗ്രൗണ്ടില്‍ ലീവ് എടുക്കുന്നവരില്‍ നിന്ന് വകുപ്പ് മേധാവികള്‍ നിര്‍ബന്ധമായും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടേണ്ടതാണ്. ഓഫീസ് മേധാവികള്‍ പണിമുടക്കുന്നിടങ്ങളില് പണിമുടക്കാത്ത ജീവനക്കാര്‍ ജില്ലാ ഓഫീസര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
ജില്ലാ ഓഫീസര്‍ ഓഫീസ് തുറക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് ഓഫീസില്‍ പ്രവേശിക്കുന്നതിന് ജില്ലാ കളക്ടറും വകുപ്പ് മേധാവികളും സൗകര്യമൊരുക്കേണ്ടതാണ്. പണിമുടക്ക് ദിവസം അതത് ഓഫീസുകളിലെ ഹാജര്‍ നിലയെ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് എല്ലാ വകുപ്പ് മേധാവികളും അന്ന് രാവിലെ 11 മണിയോടെ സെക്രട്ടേറിയറ്റിലെ പൊതുഭരണ സീക്രട്ട് സെക്ഷനില്‍ അറിയിക്കേണ്ടതാണ്. ഫോണ്‍ നമ്പര്‍ 0471 2327559/ 2518399.
പ്രതികരിക്കാൻ ഇവിടെ എഴുതുക: