കോഴിക്കോട്: റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കുടുംബത്തിനായി ഫണ്ട് ശേഖരണം നടത്തിയ മൂന്ന് സിപിഎം നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചു. കോഴിക്കോട്ടെ പ്രാദേശിക നേതാക്കളായ കെ.പി.ചന്ദ്രന്, സാദിഖ് ചേലാട്ട്, മുഹമ്മദ് സലീം എന്നിവരെയാണ് പുറത്താക്കാന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഫണ്ട് പിരിവിന് നേത്യത്വം നല്കിയ എടച്ചേരി എല്‍സി അംഗം കെ എസ് ബിമലിനെതിരെയും നടപടിയുണ്ടാകും. നേരത്തെ ടി പിയുടെ കുടുംബത്തിനായുള്ള ഫണ്ട് ശേഖരണത്തില്‍ പങ്കെടുത്ത സിപിഎം പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍ നല്കാന് കീഴ്ഘടകങ്ങള്‍ക്ക് ജില്ലാകമ്മിറ്റി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തകരെ പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
സംഭവത്തില്‍ വിശദീകരണം ചോദിക്കാതെയാണ് നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്. സിപിഎം നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് പ്രവര്‍ത്തകര്‍ ഫണ്ട് സ്വരൂപിച്ചത്. ഈ മാസം അഞ്ചിനാണ് ചന്ദ്രശേഖരന്റെ കടബാധ്യതകള്‍ തീര്‍ക്കാനായി സുഹൃത്തുക്കള്‍ സ്വരൂപിച്ച 19 ലക്ഷം രൂപ ഭാര്യ കെ.കെ.രമയ്ക്ക് കൈമാറിയത്.
ചന്ദ്രശേഖരനുമായി ബന്ധമുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരില്‍ നിന്നാണ് പണം സ്വരൂപിച്ചത്. സിപിഎം കുരുവട്ടൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എം. മുഹമ്മദ് സലീമാണ് രേഖകള്‍ കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: