കൊച്ചി: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയ കേസില്‍ പ്രതികളായ രണ്ടുപേര്‍ കൊച്ചിയില്‍ അറസ്റ്റിലായി. നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത ബി.ആര് അസോസിയേറ്റ്സ് മേധാവി ബി.ആര് അറോറയും ഡയറക്ടര്‍ മധു നായരുമാണ് അറസ്റ്റിലായത്.
മറ്റ് വിമാനത്താവളങ്ങളിലും ഇവര്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. റണ്‍വേ നിര്‍മാണത്തില്‍ 52 ലക്ഷത്തിന്റെ തിരിമറിയാണ് കണ്ടെത്തിയത്. രാജ്യത്തെ നിരവധി വിമാനത്താവളങ്ങളുടെ നിര്മ്മാണസാരഥികളാണ് ബി ആര് അസോസിയേറ്റ്സ്.
വിമാരത്താവളത്തിന്റെ റണ്‍വെ നിര്‍മ്മിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുമിന്‍ വളരെക്കുറച്ചു മാത്രം ഉപയോഗിച്ച് കണക്കില്‍ കൂടുതല്‍ കാണിച്ച് പണം തട്ടിയതായി സി.ബി.ഐ കണ്ടെത്തി. വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇതിനു കൂട്ടു നിന്നതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: