തിരുവനന്തപുരം: ധീവരസഭയെ അവേഹളിച്ചതായ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പി.സി. ജോര്‍ജ്ജ് പരസ്യമായി മാപ്പ് പറയുമെന്ന് കെ.എം മാണി. എന്നാല്‍ മാപ്പ് പറയാന്‍ തന്നെ കിട്ടില്ലെന്ന് പി.സി ജോര്‍ജ്ജ്. മാപ്പിന് പകരം ധീവരസഭ സെക്രട്ടറി ദിനകരന് ഖേദം പ്രകടിപ്പിച്ച് ജോര്‍ജ്ജ് കത്തെഴുതി.
പി.സി.ജോര്‍ജ് ധീവരസഭയെ അവഹേളിച്ചതായുള്ള ആരോപണത്തെ കുറിച്ച് ഇന്നലെ നടന്ന കേരള കോഗ്രസ് എം നേതൃയോഗം ചര്‍ച്ച ചെയ്തതായി കെ.എം.മാണി പറഞ്ഞു. താന്‍ ധീവരസഭയെ അവഹേളിച്ചി’ില്ലെന്നും സദുദ്ദേശത്തോടെ പറഞ്ഞ കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും ജോര്‍ജ് പറഞ്ഞതായി കെഎം മാണി അറിയിച്ചു. എന്നാല്‍ സദുദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആരെയെങ്കിലും വ്രണപ്പെടുത്തിയി’ുണ്ടെങ്കില്‍ താന്‍ മാപ്പുപറയാന്‍ തയ്യാറാണെന്ന് ജോര്‍ജ് അറിയിച്ചു. അതിനാല്‍ ജോര്‍ജ്ജ് പരസ്യമായി മാപ്പുപറയുമെന്നായിരുന്നു മാണി പറഞ്ഞത്. ജോര്‍ജ്ജ് കുറ്റം ചെയ്തില്ലെങ്കിലും മറ്റാര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ അതിന്റെ പേരില്‍ മാപ്പ് പറയുന്നതില്‍ തെറ്റില്ലെന്ന് ബൈബിള്‍ വചനമുദ്ധരിച്ചുകൊണ്ട് മാണി പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനോടുള്ള പ്രതികരണമായി പി.സി.ജോര്‍ജ്ജ് പറഞ്ഞത് ടി.എന്‍. പ്രതാപനോട് മാപ്പ് പറയാന്‍ തന്നെ കിട്ടില്ലെന്നാണ്. ധീവരസഭ സെക്രട്ടറി വി.ദിനകരന് ഇത് സംബന്ധിച്ച് ഖേദം പ്രകടിപ്പിച്ചുകൊണ്ട് നേരത്തെ കൊടുത്ത കത്തിന്റെ കോപ്പിയും ജോര്‍ജ്ജ് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു. ടി.എന്‍.പ്രതാപനും സഹപ്രവര്‍ത്തകരും ചില രാഷ്ട്രീയക്കാരും ഉയര്ത്താനാഗ്രഹിക്കുന്ന പ്രശ്നം തികച്ചും വ്യത്യസ്തമാണെന്നും ജോര്‍ജ്ജ് കത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: