ലണ്ടന്‍ : ഒളിംപിക്സ് ഡിസ്കസ് ത്രോയില്‍ ഇന്ത്യന്‍ താരം വികാസ് ഗൗഡ ഫൈനലില്‍. 65.02 മീറ്റര്‍ പിന്നിട്ടാണു വികാസ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയത്. ആദ്യ ഗ്രൂപ്പില്‍ ഒന്നാമനായി വികാസ് ഫൈനലില്‍ പ്രവേശിച്ചു. ആദ്യ ശ്രമത്തില്‍ 63.52 മീറ്റര്‍ എറിഞ്ഞ വികാസ് രണ്ടാം ശ്രമത്തില്‍ 65 മീറ്റര്‍ മറികടന്നു.
രണ്ടു ഗ്രൂപ്പുകളായി 40 പേരാണു മത്സരിച്ചത്. ഡിസ്കസ് ത്രോയില്‍ 66.28 മീറ്ററാണു വികാസിന്റെ ദേശീയ റെക്കോഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: