കെയ്റോ: കീറോ: ഈജിപ്റ്റിലെ ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന ചെക്ക്പോസ്റ്റില്‍ മുഖംമൂടി ധരിച്ചെത്തിയ തോക്കുധാരി സംഘം 15 പോലീസുകാരെ വെടിവെച്ചു കൊന്നു. ഏഴ് പോലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പ്രാദേശിക സമയം വൈകുന്നേരം ഏഴ് മണിയോടെയാണ് ആക്രമണം ഉണ്ടായത്.
റംസാന് നോമ്പ് തുറക്ക് ശേഷം പോലീസുകാര്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അക്രമികള്‍ വെടിവെച്ചത്. ഈ സമയം പോലീസുകാര്‍ക്ക് തിരിച്ചടിക്കുന്നതിനുള്ള അവസരം ലഭിച്ചില്ല. ആയുധങ്ങള്‍ സൂക്ഷിച്ച ഒരു വാഹനവും അക്രമികള്‍ തട്ടികൊണ്ടുപോയതായി. തീവ്രവാദി ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: