ന്യൂദല്‍ഹി: നെല്ലിയാമ്പതി മിന്നമ്പാറ എസ്റ്റേറ്റ് ഏറ്റെടുക്കല്‍ ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ അപേക്ഷ നല്കി. കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്നാണു കേരളത്തിന്റെ ആവശ്യം.
കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കേരളം കൂടുതല്‍ സമയം തേടി അപേക്ഷ നല്‍കിയിരിക്കുന്നത്. മീനമ്പാറ എസ്റ്റേറ്റിലെ 200 ഏക്കര്‍ വനഭൂമി തോട്ട ഉടമകള്‍ക്ക് അളന്നു നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്ത് ജൂണ്‍ രണ്ടിനാണു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസുമാരായ പി. സദാശിവം, രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
നിക്ഷിപ്ത വനഭൂമിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമിയാണിതെന്നും ഇതു ഉടമകളായ നെല്ലിയാമ്പതി പ്ലാന്റേഷന് ലിമിറ്റഡിനു നല്‍കാനാവില്ലെന്നുമാണു സര്‍ക്കാര്‍ നിലപാട്. കൂടാതെ 200 ഏക്കര്‍ ഭൂമി നേരത്തെ തന്നെ കമ്പനി കൈവശം വയ്ക്കുന്നതാണെന്നും ഭൂമി അളന്നു നല്‍കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ദീര്‍ഘനാളായ കൃഷി ചെയ്തുവരുന്ന സ്ഥലം റവന്യൂ ഭൂമിയായി പരിഗണിച്ചു നല്‍കണമെന്നാണ് കമ്പനിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: