തിരുവനന്തവുരം: വനം മന്ത്രി കെ ബി ഗണേഷ്കുമാറിന് കേരള കോണ്‍ഗ്രസ്(ബി)യുമായി ഒരു ബന്ധവുമില്ലെന്ന് പാര്‍ട്ടി പ്രമേയം. ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായരാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ഐക്യകണ്ഠേന പാസായി.
പാര്‍ട്ടിയുടെ സംസ്ഥാന സമിതിയോഗത്തിലാണ് പ്രമേയം പാസ്സാക്കിയത്. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് (ബി) ഗണേഷ്കുമാറുമായി കടുത്ത ഭിന്നതയിലാണ്. ഭരണത്തിലുണ്ടെന്നു പറയുമ്പോഴും പ്രതിപക്ഷത്തിരിക്കേണ്ട അവസ്ഥസ്ഥയാണ് കേരള കോണ്‍ഗ്രസ്(ബി)യുടേതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
ബാലകൃഷ്ണപിള്ളയും മകനും മന്ത്രിയുമായ ഗണേഷ്കുമാറും തമ്മിലുടലെടുത്ത അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നുവെന്നു തെളിയിക്കുന്നതാണ് പ്രമേയം. പ്രശ്ന പരിഹാരത്തിന് യുഡിഎഫ് നേതൃത്വം ശ്രമിച്ചിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. പരിഹാരത്തിനായി യുഡിഎഫ് അലംഭാവം കാണിക്കുന്നതായി ബാലകൃഷ്ണപിള്ള ആരോപിച്ചിരുന്നു.
ഒളിമ്പിക്സ് കാണുന്നതിനായി ഗണേഷ്കുമാര് ഇപ്പോള്‍ ലണ്ടനിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: