ലണ്ടന്‍: ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസ് തുടര്‍ച്ചയായ രണ്ടാം തവണയും ലോകത്തിലെ ഏറ്റവും വേഗമേറിയ വനിതാ താരമായി. ഒളിമ്പിക്സ് 100 മീറ്ററില്‍ 10.75 സെക്കന്റില്‍ ഓടിയെത്തിയാണ് ഫ്രേസര്‍ സ്വര്‍ണം നേടിയത്.
അമേരിക്കയുടെ കാര്‍മലീറ്റ ജെറ്റര്‍ വെള്ളിയും (10.78) ജമൈക്കയുടെ തന്നെ വേറോനിക്ക കാംബല്‍ ബ്രൗണ്‍ വെങ്കലവും (10.81) നേടി. 10.81 സെക്കന്‍ഡിലാണു വെറോനിക്ക ഫിനിഷ് ചെയ്തത്. ഫൈനലില്‍ ആറ് താരങ്ങള്‍ 11 സെക്കന്റില്‍ താഴെ ഓടിയെത്തി. തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്സിലാണ് ഫ്രേസര്‍ വേഗമേറിയ വനിതാ താരമായത്. ബെയ്ജിംഗ് ഒളിമ്പിക്സിലും ഫ്രേസര്‍ തന്നെയായിരുന്നു വേഗമേറിയ വനിത.
അമേരിക്കയുടെ ഗെയില്‍ ഡീവേഴ്സിന് ശേഷം ഒളിമ്പിക്സില്‍ തുടര്‍ച്ചയായി രണ്ടു തവണ 100 മീറ്റര്‍ ചാമ്പ്യനാവുന്ന താരമെന്ന റെക്കോര്‍ഡും ഫ്രേസര്‍ സ്വന്തമാക്കി. 1992, 1996 ഒളിമ്പിക്സുകളിലായിരുന്നു അമേരിക്കന്‍ താരത്തിന്റെ നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: