ലണ്ടന്‍: ഒളിമ്പിക്സില്‍ 69 കിലോഗ്രാം ബോക്സിംഗ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച വികാസ് കൃഷ്ണനെ രാജ്യാന്തര ബോക്സിങ് അസോസിയേഷന് അയോഗ്യനാക്കി. വികാസിന്റെ എതിരാളി അമേരിക്കന്‍ താരം എറോള്‍ സ്പെന്‍സിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
എറോള്‍ സ്പെന്സുമായിട്ടായിരുന്നു വികാസ് ഏറ്റുമുട്ടിയത്. 13-11 ന് വികാസ് വിജയിച്ചുവെന്നാണ് റഫറി ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ പരാതി പരിഗണിച്ച ബോക്സിങ് അസോസിയേഷന് 15-13ന് സ്പെന്‍സ് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. മൂന്നാം റൗണ്ടില്‍ മാത്രം വികാസ് ഒന്‍പത് പിഴവുകള്‍ വരുത്തിയതായി ജൂറി വിലയിരുത്തി. എന്നാല്‍ മാച്ച് റഫറി ഒരു തവണ മാത്രമേ താക്കീത് ചെയ്തുള്ളു.
രണ്ടാം റൗണ്ടില്‍ പല്ലുകളുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഗംഷീല്‍ഡ് മനപ്പൂര്‍വം വികാസ് തുപ്പിയതായി മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ജൂറി കണ്ടെത്തി. ഇതിനും റഫറി താക്കീത് നല്‍കിയില്ലെന്ന് ജൂറി വിലയിരുത്തി. ഈ അവസരങ്ങളില്‍ അസോസിയേഷന്റെ സാങ്കേതിക മത്സര നിയമപ്രകാരം റഫറി രണ്ട് തവണയെങ്കിലും വികാസിന് മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നുവെന്ന് ജൂറി നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് സ്പെന്‍സിന് നാല് പോയിന്റുകള്‍ കൂടി നല്കാന് തീരുമാനിക്കുകയായിരുന്നു. ഇതോടെ 13-15 എന്ന നിലയില്‍ സ്പെന്‍സ് മത്സരം വിജയിച്ച് ക്വാര്‍ട്ടറിലെത്തുകയായിരുന്നു.
ലോക ആറാം നമ്പര്‍ താരമായ വികാസ് കൃഷന് മൂന്നാം സീഡായിട്ടാണ് ഒളിമ്പിക്സിലെത്തിയത്. വികാസ് കൃഷണന് വിജയിച്ച മത്സരഫലം തിരുത്തിയതില്‍ ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷനും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും പ്രതിഷേധം അറിയിച്ചു. അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന് ജൂറിയുടെ തീരുമാനം തെറ്റാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് വൈസ് പ്രസിഡന്റ് ടര്ലോചന് സിംഗ് പറഞ്ഞു.
ഇന്ത്യന്‍ ബോക്സിംഗ് താരങ്ങള്‍ ഉച്ചയ്ക്ക് യോഗം ചേരുമെന്നും ഭാവി നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്നും ഒളിമ്പിക്സിലെ ഇന്ത്യന്‍ സംഘത്തലവനും ബോക്സിംഗ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി കൂടിയായ പി.കെ. മുരളീധര രാജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: