ന്യൂദല്‍ഹി: രാജ്യം മൂന്ന് വര്‍ഷത്തിന് ശേഷം വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. എല്‍ നിനോ പ്രതിഭാസം മണ്‍സൂണിനെ സാരമായി ബാധിച്ചതാണ് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ലഭിക്കേണ്ട മഴയില്‍ കാര്യമായ കുറവു വരുന്നതിന് കാരണമായിരിക്കുന്നതെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.
2009ലാണ് രാജ്യം അവസാനമായി വരള്‍ച്ച നേരിട്ടത്. വരള്‍ച്ച രൂക്ഷമാകുന്നതോടു കൂടി പഞ്ചസാര, പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലാകും രാജ്യം. 90 ശതമാനത്തില്‍ താഴെ മാത്രമേ മണ്‍സൂണ്‍ മഴ ലഭിക്കൂവെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മണ്‍സൂണ്‍ കുറവ് വന്നതോടേ ആവശ്യവസ്തുക്കളുടെ വില ഉയരാന്‍ കാരണമായതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
50 വര്‍ഷത്തിനു ശേഷം ആദ്യമായാണു രാജ്യത്തു മണ്‍സൂണ്‍ മഴയില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 1 വരെ 19 ശതമാനം കുറവാണു രേഖപ്പെടുത്തിയത്. ഇത് 23 ശതമാനമാകുമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: