തിരുവനന്തപുരം: സിപിഎം ഹര്‍ത്താലിന്റെ ഭാഗമായുണ്ടായ അക്രമസംഭവങ്ങളില്‍ ഓരോന്നിലും കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് പോലീസ് കേസെടുത്ത് നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പിന്നീട് പ്രതികരം വച്ചുകൊണ്ട് സര്‍ക്കാര്‍ നടപടിയെടുക്കുന്നുവെന്ന് ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അക്രമങ്ങളെ നേരിടാന്‍ നിലവിലെ നിയമം പര്യാപ്തമല്ലെങ്കില്‍ പുതിയ നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ വ്യവസ്ഥയില്‍ പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും എല്ലവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ആ പ്രതിഷേധം മറ്റുള്ളവരെ ദ്രോഹിക്കുകയോ അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയോ ചെയ്യുന്ന വിധത്തിലെത്തിയാല് ഒരു വിധത്തിലും അംഗീകരിക്കാനാകില്ല.
വ്യാപകമായ അക്രമം അഴിച്ചുവിട്ട സമീപനത്തോട് യോജിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഎല്‍എമാരുടെയോ നേതാക്കളുടെയോ ഫോണ്‍ ചോര്‍ത്തിയിട്ടില്ല. എന്നാല്‍ ഒരു കേസില്‍ പ്രതിയായേക്കുമെന്ന് സംശയിക്കുന്ന ഒരാളുടെ ഫോണ്‍ നിയമപ്രകാരം നിരീക്ഷിക്കാന്‍ പോലീസിന് അവകാശമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: