കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ടി.വി. രാജേഷ് എംഎല്‍എയെ പ്രതി ചേര്‍ത്തു. മുല്ലത്തിയൊമ്പതാമത് പ്രതിയാണു രാജേഷ്. കേസുമായി ബന്ധപ്പെട്ടു ജൂലൈ 30നു രാജേഷിനെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പ്രതി ചേര്‍ത്തത്.
കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പ്രതി ചേര്‍ത്തതിനു പിന്നാലെയാണു രാജേഷിനെയും പ്രതിയാക്കിയത്. കേസില്‍ മുപ്പത്തിയെട്ടാമതു പ്രതിയാണ് ജയരാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: