തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിക്കായുള്ള ടെണ്ടര്‍ റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പകരം പുതിയ ടെണ്ടര്‍ വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. ടെണ്ടറില്‍ പങ്കാളിയായിരുന്ന എക കമ്പനിയായ വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യം 479.5 കോടി രൂപയുടെ ഗ്രാന്‍ഡ് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
ഇക്കാര്യത്തില്‍ വെല്‍സ്പണുമായി നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഗ്രാന്‍ഡ് അനുവദിക്കാതെ കരാര്‍ നല്‍കണമെന്നാണ് മന്ത്രിസഭയുടെ തീരുമാനം. ഗ്രാന്‍ഡായി ആവശ്യപ്പെട്ട തുകയില്‍ നിന്നും 80 കോടിയോളം രൂപ നല്കാന് വെല്‍സ്പണ്‍ തയ്യാറായെങ്കിലും ഗ്രാന്‍ഡായി ഒരു രൂപ പോലും നല്കാന് കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
വെല്‍സ്പണുമായി ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ റീ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതാണ് തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് പ്രചോദനമായത്. നിര്‍മാണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനുമുള്ള ടെണ്ടറുകളാകും ഇനി ക്ഷണിക്കുക. ഇതിനുശേഷമാകും തുറമുഖ നടത്തിപ്പിനുള്ള ടെണ്ടര്‍ ക്ഷണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: