തൃശൂര്‍: ന്യുമോണിയ ബാധയെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന് തിലകന്റെ നില ഗുരുതരമായി തുടരുന്നു. അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന തിലകന് അപകടകരമായ നിലയില്‍ ഇന്‍ഫെക്ഷനും ബാധിച്ചിട്ടുണ്ട്.
പരിശോധനയില്‍ ന്യുമോണിയയ്ക്ക് പുറമേ വൃക്കകളുടെ പ്രവര്‍ത്തനത്തിലും വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. മസ്തിഷ്കാഘാതം സംഭവിച്ചിട്ടുണ്ടെങ്കിലും ഓര്‍മശക്തി നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍ സംസാരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഹൃദയാലയ സ്പെഷല്‍ ബ്ലോക്കിലെ ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ് അദ്ദേഹം. ന്യൂ
റോളജി വിദഗ്ധന്‍ ഡോ. ഗില്വാസിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍സംഘമാണ് ചികിത്സകള്‍ക്കു നേതൃത്വം നല്‍കുന്നത്. നെഫ്രോളജി, കാര്‍ഡിയോളജി വിഭാഗവും സംഘത്തിലുണ്ട്. ഒറ്റപ്പാലത്തെ ഷൂട്ടിങ്ങിനിടെയാണ് ശനിയാഴ്ച ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെട്ടത്.
വാണിയംകുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നേരിയ ആശ്വാസം കണ്ടതിനെ തുടര്‍ന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ വീണ്ടും നില വഷളായതിനാല്‍ ഇന്നലെ വൈകിട്ട് ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: