തിരുവനന്തപുരം: സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് കംപ്യൂട്ടര്‍ ഡിപ്ളോമ (ഡി.സി.എ) യോഗ്യത വേണ്ടെന്ന് പി.എസ്.സി തീരുമാനിച്ചു. ഡി.സി.എ യോഗ്യത ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന പി.എസ്.സി യോഗം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയ്ക്ക് കംപ്യൂട്ടര്‍ ഡിപ്ളോമ അധിക യോഗ്യതയായി നിശ്ചയിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡിസിഎ യോഗ്യത നേടാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സാവകാശം അനുവദിക്കണമെന്ന് സര്‍ക്കാര്‍ രണ്ടുതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പിഎസ്സി പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ മന്ത്രിസഭായോഗവും ഇക്കാര്യം പിഎസ്സിയോട് ആവശ്യപ്പെട്ടിരുന്നു.
ഈ മാസം 31നാണ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. രണ്ടു മാസത്തിനുള്ളിര് പരീക്ഷയും നടക്കും. ഈ സമയത്തിനുള്ളിര് ഡിപ്ളോമ യോഗ്യത നേടാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കഴിയില്ല. ഇതേ തുടര്‍ന്നാണ് സി.സി.എ യോഗ്യത പിന്നീട് നേടിയാല്‍ മതിയെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ട് വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: