ചെന്നൈ: കുച്ചിപ്പുടി ആചാര്യന് വെമ്പട്ടി ചിന്നസത്യം (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചൈന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 1956 ല്‍ പത്മഭൂഷണും 1967 ല്‍ സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.
1929 ഒക്ടോബര്‍ 25 ന് ആന്ധ്രയിലെ കുച്ചിപ്പുടിയിലായിരുന്നു ജനനം. നാട്യശാസ്ത്രത്തിലെ ചില ചേരുവകളും സ്വന്തം ആശയങ്ങളും ഇടകലര്‍ത്തി നൃത്തരൂപം എന്ന നിലയില്‍ കുച്ചിപ്പുടിക്ക് കൂടുതല്‍ ആകര്‍ഷകത്വം നല്‍കുന്നതിലും പ്രചാരം നല്‍കുന്നതിലും മുന്‍കൈയെടുത്ത വ്യക്തിയായിരുന്നു.
1963 ല്‍ മദ്രാസില്‍ കുച്ചിപ്പുടി ആര്‍ട്ട് അക്കാദമി സ്ഥാപിച്ചു. മധ്യപ്രദേശ് സര്‍ക്കാര്‍ കാളിദാസ പുരസ്കാരവും തമിഴ്നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്കാരവും നല്കി ആദരിച്ചിട്ടുണ്ട്. 1956 ല്‍ പത്മഭൂഷണും 1967 ല്‍ സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ചിന്നസത്യത്തിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: