കോഴിക്കോട്: കാസര്‍കോട് ഭൂമിദാനക്കേസില്‍ വി എസ് അച്യുതാനന്ദന്റെ പേഴ്സണല്‍ അസിസ്റ്റന്റ് സുരേഷിനെ വീണ്ടും ചോദ്യംചെയ്തു. ലാന്റ് റവന്യു കമ്മീഷണര്‍ കെ ആര് മുരളീധരന് മജിസ്ട്രേന് മുമ്പാകെ ഹാജരായി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുരേഷിനെ വീണ്ടും ചോദ്യം ചെയ്തത്.
കൈമാറ്റാവകാശ രേഖ നല്കാന് സുരേഷ് നിര്‍ബന്ധിച്ചെന്നാണ് മുരളീധരന് മൊഴി നല്‍കിയത്. ഭൂമിദാനക്കേസ് തികച്ചും അടിസ്ഥാനരഹിതമാണെന്ന് സുരേഷ് പ്രതികരിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ ഗൂഢാലോചനയാണ് വി.എസിനെതിരായ കേസ്. അഴിമതിക്കെതിരായ വി.എസിന്റെ സമരം തടയാനാണ് നീക്കമെന്നും സുരേഷ് പറഞ്ഞു.
മുഖ്യമന്ത്രിയായിരിക്കെ വിഎസിന്റെ ബന്ധു ടി കെ സോമന് കാസര്‍ഗോഡ് അനധികൃതമായി ഭൂമി അനുവദിച്ചെന്നാണ് കേസ്. അനധികൃതമായി വില്പനാവകാശം നല്‍കിയെന്നും ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: