തിരുവനന്തപുരം: നെട്ടുകാല്‍ത്തേരിയില്‍ രണ്ടാം ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വര്‍ക്കല ഇടവ സ്വദേശി യൂസഫ് എന്ന സോമന് ജീവപര്യന്തം കഠിനതടവ്. തിരുവനന്തപുരം അതിവേഗ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പ്രതിയ്ക്ക് 17 വര്‍ഷത്തേക്ക് പരോള്‍ അനുവദിക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
രണ്ടാംഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ആദ്യഭാര്യയെ കൊന്ന കേസിലും സോമന് നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു. ഈ കേസില്‍ ജയില്‍ മോചിതനായശേഷമാണ് രണ്ടാംഭാര്യയെ കൊലപ്പെടുത്തിയത്. ആദ്യഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങി പിന്നീട് കൂടെ താമസിച്ച കോട്ടൂര്‍ സ്വദേശിനി സാറാ ബീവിയെ വെട്ടിക്കൊലപ്പെടുത്തിയതാണ് കേസിനാസ്പദമായ സംഭവം.
2010 ജനവരി 31ന് തുറന്ന ജയിലിന് സമീപത്തെ റബര്‍ തോട്ടത്തിലെ ഒഴിഞ്ഞ മൂലയിലുള്ള കുറ്റിക്കാട്ടില്‍ സാറാബീവിയെ കൊണ്ടുപോയി സോമന് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. സംശയരോഗത്തെ തുടര്‍ന്നായിരുന്നു രണ്ടു കൊലപാതകങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: