തിരുവനന്തപുരം: തന്നെ വിമര്‍ശിച്ചുകൊണ്ട് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്കി. കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചയുടെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നതല്ല പ്രമേയമെന്ന് വി.എസ്.പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ പിബി അംഗങ്ങള്‍ക്കും വി.എസ് പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്. വിഎസ് പരസ്യമായി തെറ്റ് ഏറ്റുപറയണമെന്ന പരാമര്‍ശത്തോടുള്ള കടുത്ത എതിര്‍പ്പ് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസ്.ഉന്നയിച്ച പരാതികള്‍ പ്രത്യയശാസ്ത്രപരമല്ലെന്നും വിഭാഗീയതയുടെ അടിസ്ഥാനത്തിലാണെന്നും കേന്ദ്ര കമ്മിറ്റി പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയമാണ് പാര്‍ട്ടി പത്രം പ്രസിദ്ധീകരിച്ചതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഇന്ന് വ്യക്തമാക്കിയിരുന്നു. സി.പി.എം മലബാര്‍ മേഖലാ റിപ്പോര്‍ട്ടിംഗിന് കോഴിക്കോട് എത്തിയപ്പോഴാണ് കാരാട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചത്. മേഖലാ റിപ്പോര്‍ട്ടിംഗില്‍ കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ക്കൊപ്പം ടിപി വധം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപാദിക്കും.
ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതലുള്ള തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി സ്ഥാനങ്ങളില്‍ ഉള്ളവരോടാണ് റിപ്പോര്‍ട്ടിംഗില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള മലബാറിലെ ആറ് ജില്ലകളില്‍ നിന്നുളളവരാണ് റിപ്പോര്‍ട്ടിംഗില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: