കോഴിക്കോട്: ദേശാഭിമാനി പ്രസിദ്ധീകരിച്ചത് കേന്ദ്ര കമ്മിറ്റി പ്രമേയത്തിന്റെ ശരിയായ രൂപമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പ്രമേയം കേന്ദ്രകമ്മിറ്റി ചുമതലപ്പെടുത്തിയതനുസരിച്ച് തയ്യാറാക്കിയതാണ്. ഇതിന്റെ പരിഭാഷപ്പെടുത്തിയ പൂര്‍ണ്ണരൂപമാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചതെന്നും കാരാട്ട് പറഞ്ഞു.
കേന്ദ്രകമ്മിറ്റി യോഗത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാത്ത പ്രമേയമാണ് സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചതെന്ന് വിഎസ് വിഭാഗത്തിന് പരാതിയുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രകമ്മിറ്റി ചുമതലപ്പെടുത്തിയത് അനുസരിച്ചുള്ള പ്രമേയമാണ് അവതരിപ്പിച്ചതെന്ന് പറഞ്ഞതോടെ കാരാട്ട് ഈ വിമര്‍ശനം തള്ളിക്കളഞ്ഞിരിക്കുകയാണ്.
സിപിഎം മലബാര്‍ മേഖലാ റിപ്പോര്‍ട്ടിംഗിന് കോഴിക്കോട് എത്തിയപ്പോഴാണ് കാരാട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചത്. മേഖലാ റിപ്പോര്‍ട്ടിംഗില്‍ കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ക്കൊപ്പം ടിപി വധം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപാദിക്കും.
ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതലുള്ള തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി സ്ഥാനങ്ങളില്‍ ഉള്ളവരോടാണ് റിപ്പോര്‍ട്ടിംഗില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള മലബാറിലെ ആറ് ജില്ലകളില്‍ നിന്നുളളവരാണ് റിപ്പോര്‍ട്ടിംഗില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: